---
title: "പന്തക്കൽ ഐ.കെ കുമാരൻ ഹയർ സെക്കന്ററിയിൽ അധ്യാപകൻ വിദ്യാർഥിയെ മർദിച്ച സംഭവം ; സി.ഡബ്ല്യു.സി.  റിപ്പോർട്ട് സമർപ്പിച്ചു"
english_title: "Panthakkal IK Kumaran Higher Secondary School Teacher Beat Student CWC Report Submitted Mahe Administrator Ankit Kumar Child Welfare Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392966/: panthakkal-teacher-beat-student-cwc-report-submitted-mahe"
published_at: "2026-11-24T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05308a4fcd4_1001506040.jpg"
keywords: ["Panthakkal School", "Teacher Beat Student", "CWC Report", "Mahe", "Child Welfare Committee"]
---

# പന്തക്കൽ ഐ.കെ കുമാരൻ ഹയർ സെക്കന്ററിയിൽ അധ്യാപകൻ വിദ്യാർഥിയെ മർദിച്ച സംഭവം ; സി.ഡബ്ല്യു.സി.  റിപ്പോർട്ട് സമർപ്പിച്ചു

> **Lead Summary:** പന്തക്കൽ:പന്തക്കൽ ഐ.കെ. കുമാരൻ മാസ്റ്റർ ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ മാഹി ചൈൽഡ് വെൽഫെയർ കമ്മി റ്റി (സി.ഡബ്ല്യു.സി.) നടത്തിയ വിവരശേഖരണവും അന്വേഷണവുമടങ്ങിയ റിപ്പോർട്ട് മാഹി അഡ്മ‌ിനിസ്ട്രേറ്റർ അങ്കിത് കുമാറിന് സമർപ്പിച്ചു. ചാലക്കരയിലെ പി.എം. ശ്രീ ഉസ്മാൻ സ്മാരക ഗവ. ഹൈസ്കൂളിൽനിന്ന് അധ്യാപകന് സ്വിച്ച് ബോർഡിൽനിന്ന് വൈദ്യുതാഘാതമേറ്റ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമർപ്പിച്ചു.

## Article Content

പന്തക്കൽ:പന്തക്കൽ ഐ.കെ. കുമാരൻ മാസ്റ്റർ ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ മാഹി ചൈൽഡ് വെൽഫെയർ കമ്മി റ്റി (സി.ഡബ്ല്യു.സി.) നടത്തിയ വിവരശേഖരണവും അന്വേഷണവുമടങ്ങിയ റിപ്പോർട്ട് മാഹി അഡ്മ‌ിനിസ്ട്രേറ്റർ അങ്കിത് കുമാറിന് സമർപ്പിച്ചു. ചാലക്കരയിലെ പി.എം. ശ്രീ ഉസ്മാൻ സ്മാരക ഗവ. ഹൈസ്കൂളിൽനിന്ന് അധ്യാപകന് സ്വിച്ച് ബോർഡിൽനിന്ന് വൈദ്യുതാഘാതമേറ്റ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമർപ്പിച്ചു.

മാഹി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ.കെ. ഇന്ദർപ്രസാദ്, അംഗങ്ങളായ അഡ്വ. എൻ.കെ. സജ്‌ന, ടി.എം. പവിത്രൻ, മാഹി ചൈൽഡ് ലൈൻ കോഡിനേറ്റർ ദീപ്തി എന്നിവർ ചേർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.

English Summary: In the incident where a teacher allegedly beat a student at Panthakkal I.K. Kumaran Master Govt. Higher Secondary School, the Mahe Child Welfare Committee (CWC) submitted its report containing information collection and investigation to Mahe Administrator Ankit Kumar. A report related to a teacher getting an electric shock from a switch board at Chalakkara P.M. Sree Usman Smaraka Govt. High School was also submitted. The report was submitted by CWC Chairman Adv. N.K. Inderprasad, members Adv. N.K. Sajna, T.M. Pavithran, and Mahe Child Line Coordinator Deepti.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392966/: panthakkal-teacher-beat-student-cwc-report-submitted-mahe)